അപൂര്‍വ നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി സ്വിഫ്റ്റ്.20 ലക്ഷം യൂണിയുകള്‍ വിറ്റഴിച്ചെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഇതിൽ 20 ശതമാനവും സ്വിഫ്റ്റിന്റെ ഓട്ടോമാറ്റിക് വേരിയന്റാണ് വിറ്റഴിക്കപ്പെട്ടത്. വിപണിയിലെത്തി 13 വര്‍ഷത്തിനുള്ളിലാണ് മാരുതി സുസൂക്കി 20 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ വിറ്റഴിച്ചത്. കൂടാതെ മാരുതി സുസൂക്കി ഏറ്റവുമധികം വിറ്റഴിച്ച വാഹനങ്ങളില്‍ ഒന്നുകൂടിയാണ് സ്വിഫ്റ്റ്. 2005ലാണ് സ്വിഫ്റ്റ് നിരത്ത് കീഴടക്കാൻ എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് ഓപ്ഷനുകളിൽ പുതിയ സ്വിഫ്റ്റ് സ്വന്തമാക്കാം.
Post Your Comments