
തൃശൂര്‍: രണ്ട് ജ്വല്ലറികളില്‍ നടന്ന മോഷണത്തിൽ അഞ്ചര കിലോ വെള്ളി കവർന്നു. തൃശൂര്‍ ഒല്ലൂരിലെ ആത്മീക , അന്ന എന്നിങ്ങനെയുള്ള രണ്ട് ജ്വല്ലറികളില്‍ ജ്വല്ലറികളിലാണ് മോഷണം നടന്നത്. ആത്മീക ജ്വല്ലറിയിൽനിന്ന് 4.500 കിലോയും, അന്ന ജ്വല്ലറിയിൽ നിന്ന് ഒരു കിലോ വെള്ളിയുമാണ് നഷ്ടമായത്. മോഷ്ടാക്കൾക്ക് ആത്മീക ജ്വല്ലറിയിലെ സേട്രോങ്ങ് റൂം തുറക്കാനായില്ല. പോലീസ് ജ്വല്ലറികളിലെയും സമീപത്തെ കടകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Post Your Comments