മാധ്യമ പ്രവര്‍ത്തക സുനിതാ ദേവദാസിനെതിരെയും മോഷണ ആരോപണം. ബിഗ്ബോസ് വിജയിയായ സാബുവിന്റെ ഭാര്യ സ്നേഹയുമായി സുനിതാ ദേവദാസ് നടത്തിയ അഭിമുഖം മോഷണമാണെന്നാണ് ആരോപണം. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓൺലൈൻ പേജിൽ പ്രസിദ്ധീകരിച്ച ഈ അഭിമുഖം ചാക്കോ ജോസഫ് എന്നൊരാള്‍ എഴുതിയതാണെന്ന ആരോപണവുമായി നിതിന്‍ ജോസഫ് എന്ന മാധ്യമ പ്രവര്‍ത്തകനാണ് രംഗത്തെത്തിയത്.
സുനിത അഭിമുഖത്തിനായി സ്നേഹയെ സമീപിച്ചിരുന്നു. എന്നാൽ, അഭിമുഖം നൽകാൻ തയാറായിരുന്ന സ്നേഹയ്ക്ക് അത് സുനിത എഴുതുന്നതിൽ തീരെ താൽപര്യമുണ്ടായിരുന്നില്ല. സുനിതയുടെ ഭാഷ അങ്ങേയറ്റം പൈങ്കിളിയാണെന്നതാണ് അവർ പറഞ്ഞ കാരണം എന്നും അവരുടെ സുഹൃത്തുക്കളിൽനിന്ന് അറിഞ്ഞു. അങ്ങനെ സ്നേഹ മുന്നോട്ട് വെച്ച ആശയമാണ്, അഭിമുഖം വേറെയാളെക്കൊണ്ട് എഴുതിക്കാമെന്നത്. ഇനിയങ്ങോട്ട് വളരെയധികം ശ്രദ്ധിച്ച് വായിക്കണമെന്ന് അപേക്ഷ.
ബിഗ്ബോസ് മലയാളത്തിന്റെ ഒഫിഷ്യൽ ഫെയ്സ്ബുക് ഗ്രൂപ്പിൽ സ്ഥിരമായി എഴുതാറുള്ള വ്യക്തിയാണ് ചാക്കോ ജോസഫ്. സ്നേഹയുടെയുടെയും സാബുവിന്റെയും സുഹൃത്തുക്കളായ ചിലരാണ് സ്നേഹയുടെ അഭിമുഖം എഴുതാൻ ചാക്കോയോട് ആവശ്യപ്പെടുന്നത്. ഒരു മിനിറ്റ് പോലും ദൈർഘ്യമില്ലാത്ത മൂന്ന് ഓഡിയോ ക്ലിപ്പുകളാണ് ചാക്കോയ്ക്ക് ലഭിച്ചത്. ഇവയെ ആവശ്യത്തിലധികം പൊലിപ്പിച്ച് ചാക്കോ അഭിമുഖം തയാറാക്കി നൽകി. അഭിമുഖം പബ്ലിഷ് ചെയ്യുമ്പോൾ തന്റെ പേരിൽ ബൈലൈൻ വയ്ക്കുമോയെന്ന് ചാക്കോ ചോദിച്ചുവെങ്കിലും അതിന് സാധ്യത കുറവാണെന്ന മറുപടിയാണ് ലഭിച്ചത്.
സ്നേഹയുടെ സുഹൃത്തുക്കളും സ്നേഹയും വായിച്ച് ഓകെ പറഞ്ഞതിനു ശേഷമാണ് അഭിമുഖം സുനിതയ്ക്ക് അയച്ചുനൽകിയത്.
അന്നു തന്നെ അഭിമുഖം ഏഷ്യാനെറ്റ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചു. സുനിത ദേവദാസ് നടത്തിയ അഭിമുഖം എന്ന തലക്കെട്ടോടെ, അവരുടെ ഫോട്ടോ സഹിതമാണ് പ്രസിദ്ധീകരിച്ചത്. അവസാനഭാഗത്തെ കുറച്ച് വാക്കുകൾ വെട്ടിയതൊഴിച്ചാൽ വേറെ മാറ്റങ്ങളൊന്നും സുനിത വരുത്തിയതുമില്ല. ഇത് ശ്രദ്ധയിൽ പെട്ട ചാക്കോ സുനിതയോട് ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. ബൈലൈൻ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനുള്ള മാന്യത പോലും സുനിതയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും നിതിന്‍ ജോസഫ് പറയുന്നു.
മെസഞ്ചർ കോൾ വഴി സുനിതയുമായി ബന്ധപ്പെട്ട ചാക്കോ ഈ വിഷയം പരസ്യപ്പെടുത്തും എന്ന് പറഞ്ഞെങ്കിലും ധീരയായ പ്രമുഖ മാധ്യമപ്രവർത്തകയുടെ മറുപടി അങ്ങേയറ്റം പരിതാപകരമായിരുന്നു.
‘നിങ്ങൾ അങ്ങനെയെന്തെങ്കിലും ചെയ്താൽ ഞാൻ ആത്മഹത്യ ചെയ്യും. എനിക്ക് വേറെ വഴിയൊന്നുമില്ല’എന്ന രീതിയിൽ വാവിട്ടു കരഞ്ഞുകൊണ്ട് ആത്മഹത്യാഭീഷണി നടത്താനും സുനിത മറന്നില്ലെന്നും അതിന്റെ ആഡിയോ ക്ലിപ്പ് ചാക്കോയുടെ കൈവശമുണ്ടെന്നും നിതിന്‍ അവകാശപ്പെടുന്നു.
മറ്റൊരാൾ എഴുതിയുണ്ടാക്കിയ അഭിമുഖം സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച് പണം വാങ്ങുകയും യഥാർത്ഥ അവകാശി തെറ്റ് ചൂണ്ടിക്കാണിച്ചിട്ടു കൂടി അതിനെ വക വയ്ക്കാതെ അന്യന്റെ അധ്വാനത്തിന്റെ ക്രെഡിറ്റ് യാതൊരു ഉളുപ്പുമില്ലാതെ അനുഭവിച്ച സുനിത ദേവദാസ് എന്ത് യോഗ്യതയുടെ പേരിലാണ് ദീപ നിശാന്തിനെ വിമർശിക്കുന്നത്.? തന്റെ കള്ളി വെളിച്ചത്താകും എന്ന അവസ്ഥ വന്നപ്പോൾ ആത്മഹത്യാഭീഷണി മുഴക്കിയ വ്യക്തിയാണോ മാധ്യമധർമത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും വാചാലയാകുന്നതെന്നും നിതിന്‍ ചോദിക്കുന്നു.
പെട്ട ചാക്കോ സുനിതയോട് ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. ബൈലൈൻ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനുള്ള മാന്യത പോലും സുനിതയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
മെസഞ്ചർ കോൾ വഴി സുനിതയുമായി ബന്ധപ്പെട്ട ചാക്കോ ഈ വിഷയം പരസ്യപ്പെടുത്തും എന്ന് പറഞ്ഞെങ്കിലും ധീരയായ പ്രമുഖ മാധ്യമപ്രവർത്തകയുടെ മറുപടി അങ്ങേയറ്റം പരിതാപകരമായിരുന്നു.
“നിങ്ങൾ അങ്ങനെയെന്തെങ്കിലും ചെയ്താൽ ഞാൻ ആത്മഹത്യ ചെയ്യും. എനിക്ക് വേറെ വഴിയൊന്നുമില്ല” എന്ന രീതിയിൽ വാവിട്ടു കരഞ്ഞുകൊണ്ട് ആത്മഹത്യാഭീഷണി നടത്താനും സുനിത മറന്നില്ല. (ഈ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ചാക്കോയുടെ കൈവശം ഉണ്ട്.)
മറ്റൊരാൾ എഴുതിയുണ്ടാക്കിയ അഭിമുഖം സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച് പണം വാങ്ങുകയും യഥാർത്ഥ അവകാശി തെറ്റ് ചൂണ്ടിക്കാണിച്ചിട്ടു കൂടി അതിനെ വക വയ്ക്കാതെ അന്യന്റെ അധ്വാനത്തിന്റെ ക്രെഡിറ്റ് യാതൊരു ഉളുപ്പുമില്ലാതെ അനുഭവിച്ച സുനിത ദേവദാസ് എന്ത് യോഗ്യതയുടെ പേരിലാണ് ദീപ നിശാന്തിനെ വിമർശിക്കുന്നത്.?
തന്റെ കള്ളി വെളിച്ചത്താകും എന്ന അവസ്ഥ വന്നപ്പോൾ ആത്മഹത്യാഭീഷണി മുഴക്കിയ വ്യക്തിയാണോ മാധ്യമധർമത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും വാചാലയാകുന്നത്.?
നിതിന്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/nithin3662/posts/1893855790722574
Post Your Comments