കൊച്ചി : കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂൾ ബസുകളിൽ ജി.പി.എസ്. യന്ത്രം ഘടിപ്പിക്കാനുള്ള പദ്ധതി പ്രതിസന്ധിയിൽ. സംസ്ഥാനത്തെ മുഴുവൻ സ്കൂൾ ബസുകളെയും ലക്ഷ്യം വെച്ച് ആരംഭിച്ച ’സുരക്ഷാമിത്ര’യാണ് മരവിപ്പിച്ചത്. മോട്ടോർ വകുപ്പാണ് പദ്ധതി മരവിപ്പിച്ചിരിക്കുന്നത്.
ജി.പി.എസ്. ഘടിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 30 വരെ നീട്ടിയതായാണ് അധികൃതർ പറയുന്നത്. എന്നാൽ 2019 ഏപ്രിൽ ഒന്നുമുതൽ എല്ലാതരം വാഹനങ്ങളിലും ജി.പി.എസ്. ഘടിപ്പിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലുള്ളതെന്നാണ് വിവരം. മെയ് മാസത്തിന് മുമ്പ് എല്ലാ സ്കൂൾ ബസുകളും പരിശോധന നടത്തി ജി.പി.എസ് ഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ അതാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിനായി ’വെഹിക്കിൾ ട്രാക്കിങ് മാനേജ്‌മെന്റ് സിസ്റ്റം’ എന്ന പേരിൽ സോഫ്റ്റ്‌വേറിന് രൂപം നൽകിയിരുന്നു. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ജി.പി.എസ് സംവിധാനത്തെ പ്രത്യേക ചിപ്പിലൂടെ ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുക. ഓരോ ബസും എവിടെയുണ്ടെന്നും പോകുന്ന ദിശയേതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ വാഹനവകുപ്പിന് അറിയാനാകുന്നതാണ് സംവിധാനം.
Post Your Comments