Latest NewsTechnology

ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ ക്രോം

പച്ചനിറത്തിലുള്ള പാഡ് ലോക്കും https:// ലിങ്കും കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിരുതന്മാര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ഉപയോക്താക്കൾക്ക് ഗൂഗിള്‍ ക്രോമിന്റെ മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്ന നിരവധി വെബ്‌സൈറ്റുകള്‍ ഈ പാഡ് ലോക്ക് ചിഹ്നം ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫിഷ്‌ലാബ്‌സ് വ്യക്തമാക്കുന്നത്.

നിങ്ങളും വെബ്‌സൈറ്റും തമ്മിലുള്ള വിവര കൈമാറ്റം എന്‍ക്രിപ്റ്റഡ് ആണ് എന്നാണ് പച്ച പാഡ് ലോക്ക് ചിഹ്നം സൂചിപ്പിക്കുന്നത്. ഈ ചിഹ്നം ഉണ്ടെന്ന് കരുതി ആ വെബ്‌സൈറ്റ് വിശ്വാസയോഗ്യമാവണം എന്നില്ല. തട്ടിപ്പുകാര്‍ക്കും അത്തരം ഒരു വെബ്‌സൈറ്റ് നിര്‍മിച്ചെടുക്കാവുന്നതാണ്. രഹസ്യ പ്രധാനമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നുണ്ടെങ്കില്‍ ആ വെബ്‌സൈറ്റുകള്‍ എന്‍ക്രിപ്റ്റഡ് ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വെബ്‌സൈറ്റിന്റെ യുആര്‍എലും മറ്റും ശ്രദ്ധിച്ച് ആ വെബ്‌സൈറ്റ് യഥാര്‍ഥമാണെന്നും വിശ്വാസ്യയോഗ്യമാണെന്നും കണ്ടെത്താനാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button