മൂവാറ്റുപുഴ: മായം കലര്‍ന്ന ഡീസല്‍ നല്‍കിയതിന് എണ്ണക്കമ്പനി കാറുടമയ്ക്ക് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിവിധി. എറണാകുളം ഉപഭോക്തൃകോടതിയാണ് ഉത്തരവിട്ടത്. മായം കലര്‍ന്നഅടിച്ച് കാറിന് തകരാര്‍ വന്ന സംഭവത്തില്‍ കാറുടമയ്ക്ക് ഭാരത് പെട്രോളിയമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. മായം കലര്‍ന്ന ഡീസല്‍ നിറച്ചതിനെതുടര്‍ന്നു കാറിന്റെ എഞ്ചിന്‍ തകരാറായെന്ന് കാട്ടി മുടവൂര്‍ തോട്ടുപുറം ബിന്ദു ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കുര്യാക്കോസ് പ്രസിഡന്റും ഷീന്‍ ജോര്‍ജ്, സീന കുമാരി എന്നിവര്‍ അംഗങ്ങളായുമുള്ള എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടത്.
ബിപിസിഎലിന്റെ മൂവാറ്റുപുഴയിലെ ഔട്ട്ലെറ്റില്‍ നിന്നു ഡീസല്‍ അടിച്ച ഇവരുടെ വാഹനം നിന്നുപോയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡീസലില്‍ മായം കലര്‍ന്നെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എഞ്ചിന് തകരാര്‍ പരിഹരിക്കാന്‍ 55,393 രൂപ ചെലവായെന്ന് ഹര്‍ജിക്കാരി ബോധിപ്പിച്ചു.
ബിന്ദു ജോര്‍ജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന് ഡീസല്‍ സാമ്പിള്‍ പരിശോധിച്ചെങ്കിലും പരാതിക്ക് മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഉപഭോക്തൃഫോറത്തില്‍ നിന്ന് അയച്ച നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തു.
Post Your Comments