Latest NewsKerala

കവിതാ മോഷണ വിവാദത്തില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതികരണം

തിരുവനന്തപുരം•കവിതാ മോഷണ വിവാദത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.എ. ആരും ആരുടെയും ഒന്നും മോഷ്ടിക്കരുതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി റഹീം പറഞ്ഞു.

അധ്യാപിക ദീപാ നിശാന്ത് കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഇടതുസഹയാത്രികയായ ദീപയെ തള്ളി രംഗത്ത് വന്നത്.

നിയമസഭയിലെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കരിയാണ് രമേശ് ചെന്നിത്തലയെന്നും റഹീം പറഞ്ഞു. വത്സന്‍ തില്ലങ്കരിക്ക് പഠിക്കാതെ സ്വന്തം നേതാവ് രാഹുല്‍ ഗാന്ധിക്ക് പഠിക്കാനാണ് ചെന്നിത്തല ശ്രമിക്കേണ്ടതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button