തിരുവനന്തപുരം: പോലീസ് യൂണീഫോമിട്ട ഐ പി എസ് ഓഫീസര്‍മാര്‍ നട്ടെല്ലില്ലാത്തവരും അടിമ വേല ചെയ്യുന്നവരുമാണെന്ന് മുന്‍ ഡി ജി പി സെന്‍കുമാറിന്റെ രൂക്ഷ വിമര്‍ശനം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പരാമര്‍ശം . സുരേന്ദ്രനെ അറസ്ററ് ചെയ്തു കൊണ്ട് നടക്കുന്നത് നീതികേടും മനുഷ്യാവകാശ ലംഘനവുമാണെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടത് കുടുംബാംഗങ്ങള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു . കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്യോഗസ്ഥന് ശിക്ഷ ലഭിക്കാവുന്നതാണെന്നും നീതിക്കായി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ശബരിമലയില്‍ 52 കാരിയെ തടഞ്ഞ കേസില്‍ അറസ്റ്റിലായ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു . എന്നാല്‍ കേന്ദ്ര ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് 2013 ല്‍ കോഴിക്കോട് ട്രെയിന്‍ തടഞ്ഞ കേസിലും 2016 ഇല് സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത് അനുമതിയില്ലാതെ പ്രതിഷേധ സമരം നടത്തിയ കേസിലും സുരേന്ദ്രന് ജാമ്യം ലഭിച്ചു .പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും പകപോക്കുകയാണ് . മണ്ഡലകാലം മുഴുവന്‍ ജയിലില്‍ ഇടനാണ് ഗൂഢാലോചന നടക്കുന്നത് . പൗരാവകാശങ്ങള്‍ പോലും ലംഘിച്ച് സര്‍ക്കാരും പോലീസും ക്രൂരമായി പെരുമാറി എന്നും മാധ്യമങ്ങളോട് പോലും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും കെ . സുരേന്ദ്രനും ആരോപണം ഉന്നയിച്ചു.
https://youtu.be/B37ewyhA6-o
Post Your Comments