Latest NewsKerala

വിവാഹത്തിന് മിനിറ്റുകൾ ബാക്കിനിൽക്കെ താലിമാല മോഷണം പോയി; പിന്നീട് സംഭവിച്ചത്

കിളിമാനൂര്‍: വിവാഹത്തിന് മിനിറ്റുകൾ ബാക്കിനിൽക്കെ താലിമാല മോഷണം പോയി. മുഹൂര്‍ത്തത്തിന് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ വരന്റെ സഹോദരിയുടെ പക്കല്‍ സൂക്ഷിച്ചിരുന്ന മാല കല്ല്യാണത്തിനു വന്ന ആരോ അടിച്ചു മാറ്റിയത്. മാല മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ തൊട്ടടുത്ത കടയില്‍ നിന്നും മറ്റൊരു മാല വാങ്ങിക്കൊണ്ടു വന്നാണ് മുഹൂര്‍ത്തം തെറ്റാതെ വിവാഹം നടത്തിയത്.

ഞായറാഴ്ച കിളിമാനൂര്‍ പുതിയകാവിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനിടെയാണ് വധുവിനെ അണിയിക്കാന്‍ കൊണ്ടു വന്ന താലി മാല മോഷണം പോയത്. കിളിമാനൂര്‍ പുളിമ്ബള്ളികോണം പാലകുന്ന് രേവതി ഭവനില്‍ രേഷ്മയുടെ വിവാഹത്തിനിടെയാണ് മാല മോഷണം പോയത്. വരന്‍ വര്‍ക്കല ശിവഗിരി പുതുവീട്ടില്‍ അഭിലാഷ് കൊണ്ടുവന്ന മൂന്നരപവന്‍ സ്വര്‍ണ മാലയും താലിയുമാണ് മോഷണം പോയത്. വരനെ വധുവിന്റെ ബന്ധുക്കള്‍ സ്വീകരിക്കവെ സഹോദരിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന മാലയാണ് കവര്‍ന്നത്.

വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ വരനും ബന്ധുക്കളും കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹ സ്വീകരണസമയത്തെ വീഡിയോ ദൃശ്യങ്ങളില്‍നിന്ന് കിളിമാനൂര്‍ പാപ്പാല സ്വദേശിയായ ഒരു യുവതിയെ സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button