ബര്‍മിങ്ഹാം: വിദ്യാർത്ഥിയുടെ ലാപ്ടോപ്പ് മോഷ്ടിച്ച ശേഷം മോഷ്ടാവ് അയച്ച ഇ-മെയിൽ വൈറലാകുന്നു. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് സംഭവം. ബര്‍മിങ്ഹാം സര്‍വകലാശാല വിദ്യാര്‍ഥിയായ സ്റ്റീവ് വാലന്റൈന്റെ സുഹൃത്തിന്റെ ലാപ്ടോപ്പാണ് മോഷണം പോയത്. പഠനത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന പല കാര്യങ്ങളും ലാപ്പിൽ ഉണ്ടായിരുന്നു.
എന്നാൽ മോഷണം പോയി ദിവസങ്ങൾക്ക് ശേഷം മോഷ്ട്ടാവ് അയച്ച ഇ-മെയിൽ കണ്ട് അമ്പരന്നിരിക്കുകയാണ് വിദ്യാർത്ഥികൾ. ലാപ്ടോപ്പ് എടുത്തതില്‍ ക്ഷമിക്കണമെന്നും കടുത്ത ദാരിദ്ര്യമായതിനാലാണ് മോഷ്ടിച്ചതെന്നും ഇ-മെയിലില്‍ പറയുന്നു. ലാപ്ടോപ്പിന് സമീപമുണ്ടായിരുന്ന പേഴ്സും മൊബൈല്‍ ഫോണും താന്‍ മോഷ്ടിച്ചിട്ടില്ലെന്നും പഠനാവശ്യത്തിനുള്ള ഏതെങ്കിലും ഫയലുകള്‍ ആവശ്യമെങ്കില്‍ അയച്ചുതരാമെന്നും ഇ-മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
So my flat mates laptop got stolen today, please pree what the thief sent him ???? pic.twitter.com/pDhhpmncPz
— Stevie Valentine (@stevieval_) November 28, 2018
Post Your Comments