കിഴക്കമ്പലം: ജനല്‍ കമ്പിയറുത്ത് വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമം. കിഴക്കമ്പലം മോളേല്‍ക്കുരിശിനു സമീപം പന്തപ്ലാക്കല്‍ പി.എം.മാത്യുവിന്റെ വീട്ടാണ് മോഷണ ശ്രമം നടന്നത്. വീട്ടില്‍ കൊച്ചുമക്കളോടൊപ്പം ഉറങ്ങിക്കിടന്ന ലീലാമ്മയുടെ മാലയാണ് കള്ളന്മാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. അതേസമയം ഇവരുടെ വീ്ട്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മോഷണം നടന്നിരിന്നു.
ജനല്‍ കമ്പികള്‍ അറുത്ത് കള്ളന്‍ ലീലാമ്മയുടെ മാല പൊട്ടിക്കാനും, കമ്മല്‍ ഊരി വാങ്ങാനും ശ്രമം നടത്തി. എന്നാല്‍ ഇത് നടാക്കത്തതിനെ തുടര്‍ന്ന് അടുക്കളവാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കുന്നത്തുകാട് പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തേ ഇവിടെ നടന്ന് മോഷണത്തില്‍ അലമാര കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണവും, ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
Post Your Comments