ന്യൂഡല്‍ഹി: തന്റേയും കുടുംബത്തിന്റേ ഗോത്രത്തേയും നെറ്റിയിലെ സിന്ദൂരത്തേുയം കുറിച്ച് ചോദിച്ചയാള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ ഗോത്രത്തേയും നെറ്റിയിലെ സിന്ദൂരത്തേയും കുറിച്ച് തനിക്ക ചോദിക്കാമോ? അവരുടെ ഭര്‍ത്താവിന്റേയും മക്കളുടേയും ഗോത്രമറിന് താത്പര്യമുണ്ട് എന്നുമായിരുന്നു അയാളുടെ ആവശ്യം. എന്നാല്‍ ചോദ്യത്തിന് സ്മൃതി നല്കിയ ഉത്തരമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
തന്റേത് കൗശല്‍ ഗോത്രമാണ്. എന്റെ പിതാവിന്റേയും അദ്ദേഹത്തിന്റെ പിതാവിന്റേയും അദ്ദേഹത്തിന്റെ പിതാവിന്റേയും അദ്ദേഹത്തിന്റെ പിതാവിന്റേയും ഗോത്രവും അതുതന്നെയാണ് സ്മൃതി പറഞ്ഞു. എന്റെ ഭര്‍ത്താവും കുട്ടികളും സൊരാഷ്ട്രിയന്മാരാണ്. അതുകൊണ്ട് അവര്‍ക്ക് ഗോത്രമില്ല എന്നും മന്ത്രി പറഞ്ഞു.
അതേസമയം സ്മൃതിയുടെ നെറ്റിയിലെ സിന്ദൂരം തവിശ്വാസത്തിന്റെ ഭാഗമാണോ അതോ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റാണോ എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം. എന്നാല്‍ പ്രകോപിതയായാണ് സ്മൃതി ഇറാനി മറുപടി നല്‍കിയത്. ഞാന്‍ അണിയുന്ന സിന്ദൂരം ഒരു ഹിന്ദു എന്ന നിലയിലുള്ള എന്റെ വിശ്വാസത്തിന്റെ ഭാഗമാണ്.’ എന്നായിരുന്നു സ്മൃതിയുടെ മറുപടി.
May I have the privilege to ask the gotra of @smritiirani ji, her husband and kids? The sindoor she wear is religious or style statement? @PMOIndia @sambitswaraj @republic @RahulGandhi @INCIndia @ProfCong @AICCMedia @ShashiTharoor
— Rituraj Konwar (@RiturajKonwar15) November 28, 2018
ട്വിറ്ററില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കാണ് മറുപടി ട്വീറ്റുമായി സ്മൃതി എത്തിയത്. അതേസമയം താന്‍ ഒരു പൊതുപ്രവര്‍ത്തകയാണെന്നും അതുകൊണ്ടുതന്നെ തന്നോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അതുകൊണ്ടാണ് മറുപടി നല്‍കിയതെന്നും സമൃതി ഇറാനി പിന്നീട് വിശദീകരണം നല്കി.
Post Your Comments