Latest NewsSaudi Arabia

സൗദി കിരീടാവകാശിയും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി

രാജകുമാരന്റെ ബ്യൂണസ് ഐറിസിലെ വസതിയിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്

റിയാദ്: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. അര്‍ജന്റീനയിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സുരക്ഷാ, ഊര്‍ജ്ജ, നിക്ഷേപങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരത്തെ കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

രാജകുമാരന്റെ ബ്യൂണസ് ഐറിസിലെ വസതിയിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.  ഇന്ത്യയ്ക്കു ആവശ്യമുള്ള എണ്ണ, പെട്രാളിയം ഉല്‍പ്പന്നങ്ങളും നല്‍കാന്‍ തയ്യാറാണെന്നും സൗദി രാജകുമാരന്‍ പറഞ്ഞു. കൂടാതെ സൗദിയിലെ ഓയില്‍ രംഗത്ത് ഭീമനായ അരംകോ ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ-സംഭരണ മേഖലിയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സൗരോര്‍ജത്തില്‍ നിക്ഷേപം നടത്തുന്നതിനായും ഇരുവരും പരസ്പര ധാരണയില്‍ എത്തി.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദുമായുള്ള കൂടിക്കാഴ്ടയെ കുറിച്ച് മോദി അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button