തിരുവനന്തപുരം : ശമ്പള വിതരണത്തിന് മുമ്പും സാലറി ചലഞ്ചിൽ പുതുതായി ചേരാനുള്ള അവസരം സർക്കാർ ഒരുക്കുന്നു. അതേസമയം സാലറി ചലഞ്ചിൽനിന്ന് പിന്മാറാനുള്ള അവസരവും സർക്കാർ നിഷേധിച്ചു. ഈ വിഷയത്തിൽ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം സർക്കാർ ഏറ്റുവാങ്ങിയിരുന്നു.
പിന്മാറാനുള്ള അവസരം ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കില്‍ നിലനിര്‍ത്തിയപ്പോള്‍ സാലറി ചലഞ്ചില്‍ ചേരാനുള്ള അവസരം അതേ പോലെ നിര്‍ത്തിയത് ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നാളെ വിതരണം തുടങ്ങുന്ന ഈ മാസത്തെ ശമ്പളം മുതല്‍ സാലറി ചാലഞ്ചില്‍ ചേരാനും പിന്മാറാനും കഴിയില്ലെന്നായിരുന്നു സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാരെ (ഡിഡിഒ) ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കിലൂടെ സര്‍ക്കാര്‍ കഴിഞ്ഞ മാസം അറിയിച്ചത്. എന്നാല്‍, ചേരാന്‍ മാത്രം അവസരം നിലനിര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്നു ജീവനക്കാര്‍ ആരോപിക്കുന്നു.
സാലറി ചാലഞ്ചിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനും മുഖ്യമന്ത്രിയോ ധനമന്ത്രിയോ ഇന്നലെ നിയമസഭയില്‍ മറുപടി നല്‍കിയില്ല. 60% സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തെന്നാണു സര്‍ക്കാര്‍ ഔദ്യോഗികമായി പറഞ്ഞിരുന്നത്. എന്നാല്‍, വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കു മറുപടിയില്ല. ചേരാത്തവരുടെ പേരു പുറത്തുവിടുന്നതു ഹൈക്കോടതി വിലക്കിയ സാഹചര്യത്തിലാണിത് എന്നാണു സര്‍ക്കാരിന്റെ വിശദീകരണം
Post Your Comments