പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നാല് ദിവസത്തേക്ക് കൂടി നീട്ടി. ഡിസംബർ നാല് വരെ തുടരുമെന്നു പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. . ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. ഭക്തർക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ലെന്നും ശരണം വിളിക്കുന്നതിനോ, ഭക്തർ സംഘമായി ദർശനത്തിനെത്തുന്നതിനോ തടസ്സമുണ്ടാകില്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments