കൊച്ചി : ഓൺലെൻ ടാക്സി കമ്പനികളുടെ ചൂഷണത്തിനെതിരെ ഡ്രൈവർമാർ സമരത്തിൽ. എറണാകുളം കളക്ട്രേറ്റിന് മുന്നിൽ തൊഴിലാളികൾ ശയനപ്രദക്ഷിണം നടത്തുമെന്ന് സമര സമിതി കൺവീനർ ജാക്സൺ വർഗ്ഗീസ് അറിയിച്ചു.
പ്രതിമാസം അമ്പതിനായിരം രൂപ വരെ ശമ്പളം,അധിക ട്രിപ്പിന് പോകുന്നവർക്ക് കൂടുതൽ തുക, തുടങ്ങിയ വാഗ്ദാനങ്ങൾ കമ്പനി നൽകിയിരുന്നു. എന്നാൽ അവയൊന്നും പാലിച്ചില്ലെന്നുമാത്രമല്ല അമിത കമ്മീഷൻ ഇടക്കുകായും എത്ര ട്രിപ്പ് എടുത്താലും പെട്രോൾ കാശുപോലും തരുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.
തൊഴിൽ വകുപ്പിന്റെ കീഴിലുള്ള പ്രശ്നമാണിതെന്നും തൊഴിലാളികൾ തങ്ങളെ സമീപിച്ചാൽ ഇടപെടുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.എന്നാൽ പരാതിപ്പെട്ടിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.
Post Your Comments