മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് ജനുവരിയോടെ ദിവസേന 12 സര്‍വീസ് നടത്താന്‍ തീരുമാനം.സ്പൈസ് ജെറ്റും ഇന്‍ഡിഗോയും ജനുവരി ആദ്യം മുതലാണ് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യാ എക്സ്പ്രസിന് പുറമെ ഗോ എയറും ഉദ്ഘാടനദിവസമായ ഡിസംബര്‍ ഒന്‍പതു മുതല്‍ സര്‍വീസ് തുടങ്ങാന്‍ താത്പര്യമറിയിച്ചിട്ടുണ്ടെന്ന് കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസ് അറിയിച്ചു. ഇന്‍ഡിഗോ ബംഗളുരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, മുബൈ എന്നിവിടങ്ങളിലേക്ക് ഉഡാന്‍ സര്‍വീസ് നടത്തും. ഡിസംബര്‍ ഒന്‍പതിന് രാവിലെ 10ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബിയിലേക്കുള്ള സര്‍വീസോടുകൂടിയാണ് വിമാനത്താവളം കമ്മീഷന്‍ ചെയ്യുക.
Post Your Comments