ബ്യൂണസ്ഐറിസ്: അര്‍ജന്റീനയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യക്ക് ആശ്വാസകരമായ വാഗ്ദാനം. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇന്ത്യക്ക് ആവുവോളം പെട്രോളിയം ഉത്പന്നങ്ങള്‍ നല്‍കാമെന്നാണ് സൗദി കിരീടാവകാശി വാഗ്ദാനം ചെയ്തിരിക്കുന്നത്.
സുരക്ഷ, രാഷ്ട്രീയം, നിക്ഷേപം, കൃഷി, ഊര്‍ജ്ജം, ടെക്നോളജി തുടങ്ങിയ മേഖലകളും ചര്‍ച്ചയില്‍ വിഷയമായതായി റിപ്പോര്‍ട്ട്. സൗദി കമ്പനിയായ അരോംകോ ഇന്ത്യയിലെ എണ്ണ സംസ്കരണ മേഖലയില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍. സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാന 5 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
Post Your Comments