കൊല്ലം : റെയിൽവേ ട്രാക്കില്‍ മെറ്റൽ കൂട്ടിയിട്ട വിദ്യാർത്ഥികൾ അറസ്റ്റിൽ. ട്രാക്കില്‍ കൂട്ടിയിട്ട മെറ്റല്‍കൂനയില്‍ ഇടിച്ച് വണ്ടി നിന്നു. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സാണ് വന്‍ അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥികളും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
ഇന്നലെ രാവിലെ 6.04ന് ചങ്ങന്‍കുളങ്ങര റെയില്‍വേ ഗേറ്റിനു വടക്കു ഭാഗത്ത് ആയിരുന്നു സംഭവം. ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് കടന്നുവന്ന ട്രാക്കിലായിരുന്നു മെറ്റല്‍കൂന കണ്ടത്. ലോക്കോപൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉഗ്രശബ്ദത്തോടെ മെറ്റല്‍കൂന ഇടിച്ചുതെറിപ്പിച്ചു. എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ഒരു കിലോമീറ്റര്‍ ദൂരെയാണ് ട്രെയിന്‍ നിര്‍ത്താന്‍ സാധിച്ചത്.
ട്രെയിനിനുളളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലീസ് എത്തി പരിശോധിക്കുന്നതിനിടെ സംശയാസ്പദമായി കണ്ട തഴവ സ്വദേശി അനന്തകൃഷ്ണനെ (19) കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന അനന്തു (19), അഖില്‍രാജ് (18) എന്നിവര്‍ രക്ഷപ്പെട്ടെങ്കിലും, പിന്നീട് റെയില്‍വേ സംരക്ഷണസേന ഇവരെ പിടികൂടി.
ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം കാണാനെത്തിയതായിരുന്നു ഇവര്‍. വീട്ടിലേക്ക് പുലര്‍ച്ചെ മടങ്ങുന്ന വഴി ട്രാക്കില്‍ മെറ്റലുകള്‍ കൂട്ടിയിട്ട ശേഷം ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുന്നതു കാണാന്‍ ട്രാക്കിനു സമീപത്ത് നില്‍ക്കുകയായിരുന്നു. പാളത്തില്‍ നിന്നും മെറ്റല്‍നീക്കം ചെയ്ത് 20 മിനിറ്റുകള്‍ക്ക് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്
Post Your Comments