16 ലെന്‍സ് ക്യാമറയുള്ള സ്മാര്‍ട്‌ഫോണുമായി ഞെട്ടിക്കാനൊരുങ്ങി എൽജി. 16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്കില്‍ നിന്നും എല്‍.ജിക്ക് പേറ്റന്റ് ലഭിച്ചതായാണ് റിപ്പോർട്ട്. ഒറ്റ ക്ലിക്കില്‍ 16 ലെന്‍സും ഒന്നുപോലെ പ്രവര്‍ത്തിക്കുമെന്നതാണ് പ്രധാന പ്രത്യേകത. പോര്‍ട്ട്‌റേറ്റ്,വൈഡ് ആംഗിള്‍, ഫിഷ് ഐ, ടെലിഫോട്ടോ, മാക്രോ അപേര്‍ച്ചര്‍ മുതലായ സംവിധാനങ്ങളും 16 ലെന്‍സുകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്‌ഫോണിൽ ലഭ്യമാകും.
വ്യത്യസ്ത ഫോക്കല്‍ ലെങ്ത്തില്‍ ചിത്രീകരിച്ച ഫോട്ടോയില്‍ നിന്നും ആവശ്യമായവ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടായിരിക്കും എന്നാണ് സൂചന. രണ്ടിൽ കൂടുതൽ ക്യാമറ സംവിധാനം സാംസങ് ഗ്യാലക്‌സി എ9ല്‍ മാത്രമാണ് ഉള്ളത്. 24, 5, 8, 10 മെഗാപിക്‌സലുകളിലുള്ള നാലു ക്വാഡ് ലെന്‍സ് ക്യാമറ സംവിധാമാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Post Your Comments