Latest NewsKerala

തീർത്ഥാടകയെ ആക്രമിച്ച കേസ് ; കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട: തുടരെ രണ്ടു കേസുകളിൽ ജാമ്യം ലഭിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് മറ്റൊരു കേസിൽ കോടതി ജാമ്യാപേക്ഷ തള്ളി. ചിത്തിര ആട്ടവിശേഷ സമയത്ത് തീർത്ഥാടകയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

വധശ്രമക്കേസിൽ പ്രതി ചേർത്തതിനാൽ ജാമ്യം നൽകാനാവില്ലെന്നാണ് കോടതിയുടെ നിലപാട്. ഇതേ കേസിൽ സുരേന്ദ്രന്‍ മുന്‍പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ഉള്ളത്. ഈ കേസില്‍ 13 ാം പ്രതിയാണ് സുരേന്ദ്രന്‍. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രന് കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. പക്ഷേ ഗൂഢാലോചന കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button