കോഴിക്കോട് : ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ .സുരേന്ദ്രൻ രണ്ടു കേസുകളിൽകൂടി കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് രജിസ്റ്റർ ചെയ്ത രണ്ടുകേസുകളിലാണ് ജാമ്യം ലഭിച്ചത്. 2013ൽ യു.പി.എ സർക്കാരിന്റെ ഇന്ധനവില വർദ്ധനയ്‌ക്കെതിരെ ട്രെയിൻ തടയാൻ ശ്രമിച്ച കേസിലാണ് സുരേന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനാവില്ല.
കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര തഹസീല്‍ദാരെ ഉപരോധിച്ച കേസില്‍ കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഭവം.പത്തനംതിട്ട കോടതിയാണ് ജാമ്യം അനുവദിച്ചത്.
Post Your Comments