പമ്പ: ശബരിമലയിലെ നിരോധനാജ്ഞ ഇന്നവസാനിക്കും. ശബരിമലയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇന്നവസാനിക്കുന്നത്. ഇക്കഴിഞ്ഞ 26നാണ് ശബരിമലയില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചത്. ഇതിനു ശേഷം പ്രതിഷേധമോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നതിനാല്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചേക്കില്ലെന്ന് സൂചനയുണ്ട്.
അതേസമയം മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് നിലപാട്. നവംബര്‍ 26ന് നിരോധനാജ്ഞ നീട്ടിയതിന് പുറമേ ശബരിമലയിലെ വിവിധ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിലും പുനക്രമീകരണം നടത്തിയിരുന്നു. ഐ.ജി. മനോജ് എബ്രഹാമിന് പകരം അശോക് യാദവിനായിരുന്നു ചുമതല. സന്നിധാനം മുതല്‍ മരക്കൂട്ടംവരെ വിജയ് സാക്കറെയ്ക്ക് പകരം ദിനേന്ദ്രകശ്യപ് ചുമതലയേറ്റെടുത്തു.
ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്തായിരുന്നു നിരോധനാജ്ഞ നീട്ടിയത്. അതേസമയം വാവര് നടയ്ക്ക് മുന്നിലും മഹാകാണിക്ക അര്‍പ്പിക്കുന്നിടത്തുമുള്ള ബാരികേഡുകള്‍ പൊലീസ് ഉടന്‍ നീക്കിയേക്കും. ഇന്ന് വൈകിട്ട് പമ്പയിലെത്തുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.
Post Your Comments