Kerala

സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം

ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ എട്ടിന് കോഴിക്കോട് ഗാന്ധിപാർക്ക് നാലാം റെയിൽവേ ഗേറ്റിന് സമീപം നടത്തുന്ന മത്സരം എൽ.പി, യു.പി ഹൈസ്‌കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എട്ടിന് രാവിലെ ഒൻപത് മണിക്ക് ഗാന്ധിപാർക്കിൽ എത്തണം. മത്സരാർത്ഥികൾ സ്‌കൂൾ തിരിച്ചറിയൽ കാർഡും, ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും കൊണ്ടു വരണം. വരയ്ക്കുന്നതിനാവശ്യമായ പേപ്പർ നൽകും. എൽ.പി വിഭാഗത്തിന് ക്രയോൺ, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് വാട്ടർ കളർ എന്നിവയിലാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്‌കൂൾ അധികൃതർ മുഖേനയോ ഫോണിലൂടെയോ നേരിട്ടോ ബന്ധപ്പെടണം. വിലാസം: ഭൂവിനിയോഗ കമ്മീഷണർ, കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വികാസ് ഭവൻ, തിരുവനന്തപുരം 695033, ഫോൺ: 0471 2302231, 2307830.വിശദവിവരങ്ങൾ സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ വെബ്‌സൈറ്റിൽ ലഭിക്കും. ഇ-മെയിൽ: landuseboard@yahoo.com വെബ്‌സൈറ്റ്: www.kslub.kerala.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button