KeralaLatest News

കവിത മറ്റൊരാളുടേത്, എന്നെ ട്രാപ്പിലാക്കിയതാണ്; കവിതാ കോപ്പിയടി വിവാദത്തില്‍ വിശദീകരണവുമായി ദീപാ നിശാന്ത്

തി​രു​വ​ന​ന്ത​പു​രം: യു​വ ക​വി എ​സ്. ക​ലേ​ഷി​ന്‍റെ ക​വി​ത മോ​ഷ്ടി​ച്ച​ത​ല്ലെ​ന്നും മ​റ്റൊ​രാ​ള്‍ ത​ന്ന​ത് ത​ന്‍റെ പേ​രി​ല്‍ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ന​ല്‍​കു​ക​യാ​യി​രു​ന്നെ​ന്നുമുള്ള വിശദീകരണവുമായി അ​ധ്യാ​പി​ക ദീ​പാ നി​ശാ​ന്ത്. അ​ത് ഞാ​ന്‍ എ​ഴു​തി​യ​ത​ല്ല. മ​റ്റൊ​രാ​ള്‍ എ​ന്നെ ഏ​ല്‍​പി​ച്ച​താ​ണ്. മറ്റൊരു വ്യക്തിയേയും ഇതിലേക്ക് കൊണ്ടുവരേണ്ട എന്ന് കരുതിയാണ് ഇത്രയും നേരം പ്രതികരിക്കാതിരുന്നത്. ഈ ആരോപണം വന്നപ്പോള്‍ നിഷേധിക്കുന്നതാണ് നല്ലതെന്ന് അയാള്‍ പറഞ്ഞു. അയാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് താന്‍ അറിഞ്ഞു. അയാളുടെ പേര് മാധ്യമങ്ങള്‍ വഴി പുറത്തുവന്നുകഴിഞ്ഞുവെന്നും താനായിട്ട് പേര് പറയുന്നില്ലെന്നും ദീപ നിശാന്ത് ന്യൂസ്റപ്റ്റിനോട് പ്രതികരിച്ചു.

ഇ​തി​ന്‍റെ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും വ​രു​ന്ന​ത് എ​നി​ക്കെ​തി​രെ മാ​ത്ര​മാ​യി​രി​ക്കും എ​ന്നെ​നി​ക്ക് ഉ​റ​പ്പു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് ആ​ര് എ​നി​ക്കി​ത് ത​ന്നു എ​ന്ന് പ​റ​യാ​ന്‍ ഞാ​നി​ല്ല. ഇ​ക്കാ​ര്യം ഞാ​ന്‍ പി​ന്നീ​ട് എ​ഴു​തു​ന്നു​ണ്ട്. വളരെ നിര്‍ദ്ദോഷമായ കളവാണെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ അത് എന്നോട് ഒന്ന് പറയുകയെങ്കിലും ചെയ്തൂടായിരുന്നോ? ഞാനെന്തെങ്കിലും പറയുമോ എന്ന് പേടികൊണ്ടുള്ള പ്രതികരണങ്ങളാണ് അയാളില്‍ നിന്ന് വരുന്നത്. ഞാനെന്തായാലും പേര് പറയാന്‍ പോലും ഉദ്ദേശിക്കുന്നില്ല. വളരെ സമര്‍ഥമായ പ്രതികരണങ്ങളുമായി അയാള്‍ വരികയാണ്. എല്ലാം എനിക്ക് നേരെ തന്നെയായിരിക്കും. കാരണം എന്റെ കയ്യില്‍ എന്താണ് സംഭവിച്ചതെന്ന് പറയാനുള്ള തെളിവുകള്‍ ഒന്നും ഇല്ലെന്നും ദീപ നിശാന്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button