കാസര്‍ഗോഡ്: കാസര്‍ഗോഡ് ബദിയടുക്കയില്‍ ഗുഹയില്‍ കുടുങ്ങിയ യുവാവിനെ ഇതുവരെ പുറത്തെത്തിക്കാനായില്ല. അതേസമയം യുവാവ് മരിച്ചതായും സ്ഥിരീകരണമുണ്ട്. മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ നാരായണ്‍ നായിക് (35) ആണ് മരിച്ചത്. അതേസമയം നാരായണിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പരാചയപ്പെട്ടതയാണ് റിപ്പോര്‍ട്ട്.
മൃതദേഹം പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും ദേഹത്ത് മണ്ണ് മൂടികിടക്കുകയാണെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതേസമയം അരവരെയുള്ള ഭാഗം മാത്രമാണ് കാണുന്നതെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം ഒക്സിജന്‍ സിലണ്ടര്‍ ഉപയോഗിച്ച് ഗുഹയ്ക്കകത്ത് കടന്ന് സേനാംഗങ്ങള്‍ നാലു മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും പുറത്തെടുക്കാന്‍ സാധിച്ചില്ല.
ആറുപ്രാവശ്യം രക്ഷാപ്രവര്‍ത്തകര്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ഗുഹയില്‍ പ്രവേശിച്ചിരുന്നു. അകത്തേയ്ക്ക് പോകും തോറും ഗുഹയുടെ വ്യാസം കുറയുന്നതും മണ്ണിടിയുന്നതുമാണ് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്. ഗുഹയുടെ പ്രവേശന കവാടത്തില്‍ 1.20 മീറ്ററോളം വ്യാസമുണ്ട്. അതിലൂടെ ഒന്നിലധികം പേര്‍ക്ക് കുറച്ച് ദൂരം പോകാം. എന്നാല്‍ അകത്തേയ്ക്ക് പോകും തോറും ഗുഹ ഇടുങ്ങിയതാകുന്നു. അതേസമയം നാരായണ്‍ കുടുങ്ങി കിടക്കുന്ന സ്ഥലത്ത് രണ്ടര അടി പോലും വീതിയില്ല. യുവാവ് കിടക്കുന്ന സ്ഥലത്തെത്തുക എന്നത് വളരെ പ്രയാസപ്പെട്ട് കാര്യമാണ്. ഗുഹയ്ക്കുള്ളില്‍ അപകടകരമായ സ്ഥിതി നിലനില്‍ക്കുന്നതിനാല്‍ വളരെ സൂക്ഷ്മതയോടു കൂടിയാണ് രക്ഷാപ്രവര്‍ത്തനം.
അഞ്ചംഗ സംഘത്തിനൊപ്പമാണ് യുവാവ് മുള്ളന്‍പന്നിയെ പിടിക്കുന്നതിനായി ബായാറിലെ കാട്ടില്‍ എത്തിയത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ഇത്. എന്നാല്‍ ഗുഹയ്ക്കകത്തേയ്ക്കു മുള്ളന്‍പന്നി പോയതോടെ ഇതിനെ പിടിക്കാന്‍ നാരായണ്‍ പിന്നാലെ ഗുഹയില്‍ കയറി. എന്നാല്‍ കുറേ നേരം കഴിഞ്ഞിട്ടും നാരായണ്‍നെ പുറത്തേയ്ക്ക് കാണാതായപ്പോഴാണ് കൂടെയുള്ള സംഘവും ഗുഹയ്ക്കകത്തേയ്ക്ക് പ്രവേശിച്ചു. എന്നാല്‍ ഇവര്‍ക്കും ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ സംഘത്തിലെ ഒരാള്‍ക്ക് മാത്രമാണ് ഗുഹയ്ക്കു പുറത്ത് കടക്കാന്‍ കഴിഞ്ഞത്. ഇയാളാണ് പുറത്തെത്തിയശേഷം സംഭവം ഫയര്‍ഫോഴ്സിനേയും പോലീസിനേയും നാട്ടുകാരേയും അറിയിച്ചത്. തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ നാരായണ്‍ ഒഴികെയുള്ളവരെ അധികൃതര്‍ പുറത്തെത്തിച്ചു.
Post Your Comments