Latest NewsUAE

യുഎഇയില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ഇനി ഇത് നിര്‍ബന്ധം

പുതിയ നിയമത്തിന്റെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണം എന്ന് ആവശ്യപെട്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തനായി എല്ലാ ബാങ്കുകള്‍ക്കും യു എ ഇ കേന്ദ്രബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഇനി ബാങ്കുകളില്‍ എമിറേറ്റ്‌സ് ഐ ഡി സമര്‍പ്പിക്കേണ്ടത് അത്യാവശ്യം. സമര്‍പ്പിക്കാത്തവര്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനാവില്ല. 2019 ഫെബ്രുവരി 28ന് മുന്‍പ് എല്ലാ ഉപഭോക്താക്കളും എമിറേറ്റ്‌സ് ഐ ഡിയും നല്‍കണമെന്നാണ് യു എ ഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിരിക്കുന്നത്.

പുതിയ നിയമത്തിന്റെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണം എന്ന് ആവശ്യപെട്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി എല്ലാ ബാങ്കുകള്‍ക്കും യു എ ഇ കേന്ദ്രബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ ബാങ്കില്‍ നല്‍കിയെന്ന് ഉറപ്പിക്കേണ്ടത് അക്കൗണ്ട് ഉടമകളുടെ ഉത്തരവാദിത്തമാണ്. കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമായാലും ബാങ്ക് ശാഖകളില്‍ പോയി നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താനും പണം പിന്‍വലിക്കാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button