Latest NewsKerala

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം : വിജിലൻസിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി : ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യമാണോ എന്ന കാര്യത്തിൽ വിജിലൻസിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. തുടരന്വേഷണം ആവശ്യമെങ്കിൽ അഴിമതി നിരോധന നിയമപ്രകാരം ആയിരിക്കണോ കേസ് എന്നു വിജിലന്‍സ് വിശദീകരിക്കണമെന്നും കോടതി അറിയിച്ചു.

2018ല്‍ ആണ് അഴിമതി നിരോധന നിയമ പ്രകാരമുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ നിലവില്‍ വന്നത്. ബാര്‍ കോഴക്കേസിന് ഈ വ്യവസ്ഥ ബാധകമല്ലെന്നും തുടരന്വേഷണം അനന്തമായി നീളുകയാണെന്നും ചൂണ്ടിക്കാട്ടി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button