Latest NewsKerala

അഗ​സ്ത്യാ​ര്‍​കൂ​ടം : സ്ത്രീകള്‍ക്ക് അനുകൂല വിധിയുമായി ഹെെക്കോടതി

കൊ​ച്ചി:  അ​ഗ​സ്ത്യാ​ര്‍​കൂ​ട​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കും ട്രെ​ക്കിം​ഗ് നടത്താമെന്ന ഉത്തരവിറക്കി ഹെെക്കോടതി . ലിം​ഗ വി​വേ​ച​നം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നാണ് സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ല്‍ വ്യക്തമാക്കിയത്. ട്രെ​ക്കിം​ഗി​ന് സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പിന്‍തുടരണമെന്നും ആ​ദി​വാ​സി​ക​ളു​ടെ പൂ​ജ ന​ട​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് സ​ഞ്ചാ​രി​ക​ളെ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ട്രെ​ക്കിം​ഗ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന വി​വി​ധ വ​നി​താ സം​ഘ​ട​ന​ക​ളു​ടെ ഹ​ര്‍​ജി പരിഗണിച്ചാണ് ഹെെക്കോടതി സ്ത്രീകള്‍ക്ക് ട്രെക്കിങ് അനുവദിച്ച് കൊണ്ടുളള ഉത്തരവ് നടപ്പിലാക്കിയത്. വ​ര്‍​ഷ​ത്തി​ല്‍ ഒ​രു​മാ​സം മാ​ത്ര​മാ​ണ് അ​ഗ​സ്ത്യ​മ​ല സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തുറന്ന് നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button