KeralaLatest News

ദത്തു പുത്രിയായി സ്വീകരിച്ച് ബലമായി ലൈംഗിക പീഡനം: വര്‍ഷങ്ങള്‍ നീണ്ട യാതനയ്ക്കൊടുവില്‍ കൊച്ചിയിലെ വ്യവസായിക്കെതിരെ പരാതിയുമായി യുവതി

2013ലാണ് യുവതി പാപ്പച്ചനെ ആദ്യമായി നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും

വരാപ്പുഴ: വ്യവസായിക്കെതിരെ കടുത്ത ആരോപണങ്ങളുമായി യുവതിയുടെ പരാതി. ദത്തു പുത്രിയായി സ്വീകരിച്ച തന്നെ പനി ബാധിച്ച് കിടന്ന രാത്രിയില്‍ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്നും പിന്നീട് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടാക്കിയെന്നു മാണ് പരാതിയില്‍ പ്രധാനമായും ആരോപിക്കപ്പെട്ടിട്ടുള്ളത്. വരാപ്പുഴ തുണ്ടത്തും കടവില്‍ ചക്കിയത്ത് പാപ്പച്ചനെതിരെയാണ് മാനന്തവാടി സ്വദേശിനിയായ 39കാരി വരാപ്പുഴ പോലീസില്‍ പാരതി നല്‍കിയിരിക്കുന്നത്. തനിക്ക് നീതി കിട്ടണം എന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.

ദത്തു പുത്രിയായി സ്വീകരിച്ച ശേഷം അസുഖം ബാധിച്ച് കിടക്കുമ്പോള്‍ ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തിയെന്നും പിന്നീട് മരിച്ചു പോയ ഭാര്യയുടെ താലിയെടുത്ത് കെട്ടി തന്നെ ഭാര്യയായി സ്വീകരിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കൂടാതെ പള്ളിയില്‍ വച്ചും താലി കെട്ടല്‍ ചടങ്ങ് നടന്നുവെന്നും യുവതി പറഞ്ഞിട്ടുണ്ട്. കൂടാതെ വ്യവസായിക്ക് സാമ്പത്തിക ബാധ്യത വന്നപ്പോള്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും വാങ്ങുകയും മറ്റുള്ളവരില്‍ നിന്ന് പണം കടമായി വാങ്ങി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് 80 ലക്ഷം രൂപ കടം വാങ്ങിയും നല്‍കിയെന്നും ഇതില്‍ 15 ലക്ഷം മാത്രമാണ് തിരിച്ചു നല്‍കിയതെന്നും യുവതി പറഞ്ഞു. അതേസമയം പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ യുവതിയെ വീട്ടില്‍ നിന്നും പ്രന്റിംഗ് പ്രസ്സിലെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നും പരാതിയുണ്ട്.

2013ലാണ് യുവതി പാപ്പച്ചനെ ആദ്യമായി നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും. കലൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഇയാളുടെ മാതാവ് മരിച്ചപ്പോള്‍ 2014 ഡിസംമ്പര്‍ 31 ആദ്യമായി വീട്ടില്‍ പോയെന്നും യുവതി പറയുന്നു. തുടര്‍ന്ന് വയനാട്ടില്‍ വച്ച് വിവാഹിതയായിഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടതന്നെ വ്യവസായിയും ഭാര്യയും ദത്തുപുത്രിയായി അംഗീകരിച്ച് ഉടമ്പടി ഉണ്ടാക്കി. അതിനുശേഷം ഇയാളുടെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഇതു കഴിഞ്ഞാണ് തനിക്ക് പാപ്പന്‍ തന്റെ ഉടമസ്ഥതയിലുള്ള പ്രന്റ്ിംഗ് പ്രസ്സില്‍ തനിക്ക് ജോലി നല്‍കിയതെന്നും യുവതി പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പിന്നീട് ഡിസംബര്‍ 20ന് ഇയാളുടെ ഭാര്യ മറിയാമ്മ രോഗബാധ മൂലം മരണമടഞ്ഞെന്നും 2015 ഒക്ടോബര്‍ 24-ന് പനിബാധിച്ച് വീട്ടില്‍ മുറിയില്‍ വിശ്രമിക്കുകുയായിരുന്ന തന്നെ പാപ്പച്ചന്‍ ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തി. പിറ്റേന്ന് വൈകിട്ട് പ്രാര്‍ത്ഥനാമുറിയില്‍ വച്ച്, മരണമടഞ്ഞ ഭാര്യ അണിഞ്ഞിരുന്ന താലിമാല അണിയിച്ച് ഭാര്യയായി സ്വീകരിക്കുകയാണെന്ന് പറഞ്ഞു. 2015 നവംമ്പര്‍ 8-ന് ചിറ്റൂര്‍ പള്ളിയില്‍ വച്ചും താലികെട്ട് ആവര്‍ത്തിച്ചു. സാമ്പത്തിക ബാദ്ധ്യത പെരുകി പ്രസ്സ് ജപ്തിചെയ്യുന്ന സാഹചര്യത്തിലേയ്ക്ക് എത്തിയപ്പോള്‍ പാപ്പച്ചന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും അടക്കം 30 ലക്ഷത്തോളം രൂപ കൈപ്പറ്റിയതെന്നും യുവതി പരാതിയില്‍ പറഞ്ഞു. കൂടാതെ മറ്റു പലരില്‍ നിന്നുമായി 80 ലക്ഷവും വാങ്ങി നല്‍കിയിരുന്നു

അതേസമയം യുവതിയ്ക്ക് ആദ്യത്തെ വിവാഹ ബന്ധത്തിലുണ്ടയിരുന്ന രണ്ട് കുട്ടികളെ ഇയാളുടെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു വന്നതോടെ സംഭവം ആകെ മാറുകയായിരുന്നു. ഇത് പാപ്പച്ചന് ഇഷ്ടമായിരുന്നില്ലെന്നും പിന്നീട് പണം തിരികെ വാങ്ങിയപ്പോള്‍ കഴിഞ്ഞ ഒക്ടോബര്‍ 27-ന് വീട്ടില്‍ നിന്നും ജോലിയില്‍ നിന്നും ഇയാള്‍ പുറത്താക്കിയെന്നും യുവതി പരാതിയില്‍ പറഞ്ഞു. അതേസമയം പാപ്പച്ചന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായുള്ള സൂചനകളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button