Latest NewsKerala

വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മോഷണം ; പ്രതി പിടിയിൽ

ക​ണ്ണൂ​ര്‍: വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മോഷണം നടത്തിയ പ്രതി പിടിയിൽ. കണ്ണൂർ എ​ള​യാ​വൂ​ര്‍ കോ​ള​നി​യി​ലെ വി​നീ​ത് (20) ആണ് അറസ്റ്റിലായത്. രാത്രി ക​ട​പൂ​ട്ടി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന കാ​പ്പാ​ട് സ്വ​ദേ​ശി പ്ര​ദീ​പ്കു​മാ​റി (56ന്റെ ) കണ്ണില്‍ മുളകുപൊടിയെറിഞ്ഞാണ് പ്രതി മോഷണം നടത്തിയത്

പ്രദീപ് കുമാറിന്റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മ​ട​ങ്ങി​യ സ​ഞ്ചി ത​ട്ടി​പ്പ​റി​ച്ച്‌ യുവാവ് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പ്ര​ദീ​പ്കു​മാ​ര്‍ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​കൂടി. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തിരച്ചലിൽ പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും പ​ണ​മ​ട​ങ്ങി​യ ബാഗ് പ്രദീപ് കുമാറിന് തിരികെ നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button