പൂനൈ : പീഡനകേസിൽ പ്രതിയായ പോലീസുകാരന്റെ മൃതദേഹം റെയില്‍വേ പാളത്തിൽ കണ്ടെത്തി. സബ് ഇന്‍സ്പെക്ടറായ സജന് സനാപ് എന്നയാളുടെ മൃതദേഹമാണ് ശിവാജിനഗറിലെ സംഘം പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ മുംബെെ അംബോളി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സജന് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നൽകിയിരുന്നു.
തന്റെ പേരിൽ കേസെടുത്തെന്ന് അറിഞ്ഞപ്പോൾ മുതൽ സജന് ആരോടും സംസാരിക്കാതെ ഇറാഗിപോവുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. റെയില്‍വേ ട്രാക്കിന് സമീപമുള്ള രാജീവ് ഗാന്ധി ചേരിയില്‍ താമസിക്കുന്നവര്‍ സജന് റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതായി കണ്ടെന്ന് നാട്ടുകാരിൽ ചിലർ മൊഴി നല്‍കിയിട്ടുണ്ട്. ട്രെയിന്‍ വരുന്ന പാതയിലൂടെ രാത്രി ഒമ്പതരയോടെയാണ് ഇവര്‍ സജനെ കണ്ടത്. ട്രെയിൻ വരുമെന്ന് അറിയിച്ചുവെങ്കിലും സജൻ മാറാൻ കൂട്ടാക്കിയിരുന്നില്ലെന്ന് സാക്ഷികൾ പറയുന്നു.
പ്രാഥമിക അന്വേഷണത്തിന് ശേഷം അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി റെയില്‍വേ പോലീസ് അറിയിച്ചു. എന്നാല്‍ സജന് എന്തിന് പൂനെയില്‍ വന്നുവെന്നുള്ളതാണ് പോലീസിനെ ആശങ്കയിലാക്കുന്നത്. തന്നെ പല തവണ സജന് ലെെംഗികമായി ദുരുപയോഗം ചെയ്തതയാണ് യുവതി പരാതി നല്‍കിയത്.
Post Your Comments