Latest NewsInternational

പോപ്പിനെ കാണാനല്ല: കൗതുകമടക്കാനാവാതെ മാര്‍പാപ്പയുടെ വേദിയിലേയ്ക്ക് ആറ് വയസുകാരന്‍ ഓടിയെത്തി (വീഡിയോ)

അതേസമയം അവനെ തടയണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയ പോപ്പ് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍വെയ്നിനോട് തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്തു

വത്തിക്കാന്‍ സിറ്റി: പോപ്പിന്റെ വേദിയിലേയ്ക്ക് ഓടി കയറി ആറുവയസ്സുകാരന്റെ കുസൃതി. എന്നാല്‍ മാര്‍പാപ്പയെ കാണാനായിരുന്നില്ല അവന്‍ വേദിയില്‍ എത്തിയതെന്നറിഞ്ഞപോപള്‍ കാഴ്്ചക്കാരുടെ അമ്പരപ്പ് കൗതുകമായിമാറി. മാര്‍പാപ്പയുടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന പരിപാടിക്കിടെ അമ്മയ്ക്കരികിലായിരുന്നു വെന്‍സല്‍ എന്ന ബാലകനാണ് പെട്ടെന്ന് മാര്‍പാപ്പയുടെ വേദിയിലേയ്ക്ക് ഓടി കയറിയത്. എന്നാല്‍ പോപ്പിന്റെ ഇരിപ്പിടത്തിനരികില്‍ നില്‍ക്കുന്ന അംഗരക്ഷകനെ കണ്ടാണ് വെന്‍സന്‍ വേദിയില്‍ എത്തിയത്.

മഞ്ഞയും നീലയും നിറങ്ങളിടകലര്‍ന്ന വസ്ത്രവും തൊപ്പിയും കൈയുറകളു അണിഞ്ഞ് നിന്നിരുന്ന അംഗരക്ഷകനാണ് വെന്‍സലിനെ ആഘര്‍ഷിച്ചത്. ആരെങ്കിലും തടഞ്ഞു നിര്‍ത്തുന്നതിനു മുമ്പ് വേദിയിലോടിക്കയറിയ വെന്‍സല്‍ പോപ്പ് ഫ്രാന്‍സിസിനെ ഒന്നു പാളി നോക്കി നേരെ അംഗരക്ഷകന്റെ അരികിലെത്തി കൈയില്‍ പിടിക്കുകയായിരുന്നു.

pope

അതിനു ശേഷം മാര്‍പാപ്പയുടെ കസേരയുടെ പിന്നിലെത്തിയ വെന്‍സല്‍ നിലത്ത കിടന്ന് ഉരുളുകയും ചെയ്തു. അതേസമയം അവനെ തടയണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയ പോപ്പ് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍വെയ്നിനോട് തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും വേദിയിലെത്തിയ വെന്‍സലിന്റെ അമ്മ് മാര്‍പാപ്പയോട് എന്തോ പറഞ്ഞ് അവനെ പിടിച്ചുവലിച്ചുകൊണ്ടുപോയി. അവര്‍ അവിടെ നിന്നും മടങ്ങിയ ശേഷം മാര്‍പാപ്പ സദസിനോട് വെന്‍സനിലെ കുറിച്ച് പറഞ്ഞു. അവന് സംസാരിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു. വെന്‍സലിന്റെ അമ്മയാണ് അദ്ദേഹത്തിനോട് ഇക്കാര്യങ്ങള്‍ഡ വ്യക്തമാക്കിയത്.

Image result for pope francis

അപ്പോഴേക്കും വേദിയിലെത്തിയ വെന്‍സലിന്റെ അമ്മ അവനെ പിടിച്ചുവലിച്ചുകൊണ്ടുപോയി. അവര്‍ പോപ്പിനോട് സംസാരിക്കുകയും ചെയ്തു. അവര്‍ മടങ്ങിയ ശേഷം മാര്‍പാപ്പ സദസിനോട് വെന്‍സനിലെ കുറിച്ച് പറഞ്ഞു. അവന് സംസാരിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രയാസമില്ലെന്നുമുള്ള വെന്‍സലിന്റെ അമ്മ പറഞ്ഞ വിവരങ്ങള്‍ മാര്‍പാപ്പ സദസിനോട് പങ്കുവെച്ചു. മാര്‍പാപ്പയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായി വടക്കന്‍ ഇറ്റലിയിലെ വെറോണയില്‍ നിന്നാണ് വെന്‍സലിന്റെ കുടുംബം വത്തിക്കാനില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button