തിരുവനന്തപുരം ; ശബരിമല സുരക്ഷ ശക്തമാകാനായി പോലീസുകാർ കൂട്ടത്തോടെ മല കയറിയത് പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ പൊലീസുകാരെ കാണാന്‍ മല കയറേണ്ട അവസ്ഥയാണുള്ളത്. ചില സ്റ്റേഷനില്‍ നിന്നും പത്ത് പേരെ വരെ ശബരിമലയിലേക്ക് അയച്ചിട്ടുണ്ട്. ഇതോടെ വിവിധ ജില്ലകളിലെ കേസന്വേഷണവും ക്രമസമാധാന ചുമതലകളും താറുമാറായിരിക്കുകയാണ്.
തൃശൂര്‍ ജില്ലയില്‍നിന്ന് അഞ്ഞൂറിലേറെ പേരെയും ഇടുക്കിയില്‍നിന്ന് 459 പേരെയും സ്‌പെഷല്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. നിരന്തര സംഘര്‍ഷ സാധ്യതകള്‍ പരിഗണിച്ചു മുന്‍ വര്‍ഷങ്ങളില്‍ കുറച്ചു പൊലീസുകാരെ മാത്രം അയച്ചിരുന്ന കണ്ണൂരില്‍ പോലും ഇത്തവണ സ്ഥിതി വ്യത്യസ്തം. കഴിഞ്ഞ വര്ഷം ഇവിടുന്നു 22 പോലീസുകാരെയായിരുന്നു ശബരിമലയിലേക്ക് നിയോഗിച്ചിരുന്നത്. എന്നാൽ ഇപ്രാവശ്യം 50 വനിതകളടക്കം 175 പൊലീസുകാരെയും മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനിലെ 900 ട്രെയിനികളെയും നിയോഗിച്ചിട്ടുണ്ട്.
നേരത്തെ ശബരിമല ഡ്യൂട്ടി 10 ദിവസങ്ങൾ ആയിരുന്നെങ്കിൽ ഇത്തവണ 20 ദിവസം വരെ നീണ്ടു നിൽക്കുന്നുണ്ട്. ആദ്യത്തെ ബാച്ച് തിരിച്ചു വരുന്നതിനു മുന്നേ അടുത്ത ബാച്ചിനെ അയക്കുകയും ചെയ്യും. ഈ ബാച്ച് മാറ്റത്തിനിടെ അഞ്ചു ദിവസത്തോളം കടുത്ത ആൾ ക്ഷാമം ഉണ്ടാകുകയും ചെയ്യുന്നു. ഇതുകൂടാതെ വാഹനക്ഷാമവും ഉണ്ടാകുന്നു. ഇൻസ്പെക്ടർമാരുടെ വാഹനം ശബരിമലയിലേക്ക് ഉപയോഗിക്കുന്നത് മൂലം അവർ സ്റ്റേഷന്റെ വാഹനം ഉപയോഗിക്കുന്നതാണ് വാഹനക്ഷാമത്തിനു കാരണം.
Post Your Comments