UAELatest NewsGulf

ദുബായില്‍ ദുരൂഹതയുയര്‍ത്തി കാറിന് നിരന്തരം തീയിടുന്ന യുവാവ്

ദുബായ് :  9 തോളം കാറുകള്‍ തീയിട്ട് നശിപ്പിച്ചതിന് ദുബായില്‍ ഏഷ്യന്‍ യുവാവിനെ പോലീസ് പിടികൂടി. മൂന്ന് പ്രാവശ്യമായിട്ടാണ് 23 കാരനായ ഈ തൊഴില്‍ രഹിതനായ യുവാവ് കാറുകള്‍ക്ക് തീയിട്ടിരിക്കുന്നത്. ഏറ്റവും അവസാനമായി ഇയാള്‍ തീയിട്ട് നശിപ്പിച്ചത് 6 ഒാളം കാറുകളാണ്. കോടതിയില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കെെയ്യില്‍ കരുതിയിരുന്ന ഒായില്‍ ഒരു കാറിലേക്ക് ഒഴിച്ചതിന് ശേഷമായിരുന്നു തീയിട്ടത്. ഇതോടെ സമീപമുണ്ടായിരുന്ന 5 കാറുകളിലേക്കും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.

6 കമ്പനികളുടെതായിരുന്നു പൂര്‍ണ്ണമായും കത്തിനശിച്ച ഈ കാറുകള്‍. ഇന്ത്യക്കാരനായ ഒരാള്‍ 600 ദിര്‍ഹം നല്‍കിയതിന് ശേഷം കാറിന് തീയിടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. തീയിടുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും കോടതി കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ജൂലെെയിലായിരുന്നു 6 കാറുകള്‍ക്ക് ഇയാള്‍ തീവെച്ചത് . ഇയാള്‍ കാറിന് തീയിട്ടത് ആസുത്രിതവും മനപൂര്‍വ്വവും ആണെന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഒാഫ് ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ക്രിനിനോളജി വിഭാഗത്തിന്‍റെ കണ്ടെത്തല്‍. ഇയാളുടെ പേരിലുളള 3 കേസുകളും അടുത്ത ജൂണില്‍ പരിഗണിക്കുന്നതിനായി നീട്ടിവെച്ചിരിക്കുകയാണ് കോടതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button