കൊല്‍ക്കത്ത : ബംഗാളില്‍ വിഷമദ്യ ദുരന്തം. വിഷമദ്യം കഴിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. 50 തോളം പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. നാദിയ ജില്ലയിലെ ശാന്തിപ്പൂരിനടുത്ത് നരസിംഹപ്പൂരിലാണ് ദുരന്തം. മരിച്ചവരും അപകടത്തില്‍പ്പെട്ടവരും എല്ലാം ഇഷ്ടിക കളത്തില്‍ പണിക്കാരായ തൊഴിലാളികളാണ്. ഇഷ്ടിക കളത്തിന് സമീപം അനധികൃതമായി മദ്യം വില്‍പ്പന നടത്തുന്ന ഇടത്ത് നിന്ന് മദ്യം കഴിച്ചവര്‍ക്കാണ് ദുരന്തം സംഭവിച്ചത്. എട്ട് പേരെ ഇതിനോട് ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥരായ 11 പേരെ സസ്‌പെന്‍ഡുചെയ്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്നും ധനകാര്യമന്ത്രി അമിത് മിത്ര അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന മദ്യ ദുരന്തങ്ങളില്‍ 282 പേരാണ് കൊല്ലപ്പെട്ടത്. ഒരു തരത്തിലുളള നിയന്ത്രണങ്ങളുമില്ലാതെ മദ്യവില്‍പ്പന ഏറുന്നതാണ് വലിയ ദുരന്തത്തിന് കാരണമാകുന്നതെന്നാണ്
റിപ്പോര്‍ട്ടുകള്‍.
Post Your Comments