തിരുവനന്തപുരം:വ്യാജ കേസുകള്‍ ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരേ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കും. താൻ പ്രതിയല്ലാത്ത കേസുകൾ ഇവർ കോടതിയിൽ സമർപ്പിച്ചതിനെതിരെയാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കള്ളക്കേസെടുക്കുന്നത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണെന്നാണ് സുരേന്ദ്രന് ലഭിച്ച നിയമോപദേശം.
സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർക്കാനായി സുരേന്ദ്രന് ബന്ധമില്ലാത്ത 5 കേസുകളില്‍ അദ്ദേഹം പ്രതിയാണെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പൊലീസ് പിന്നീട് തിരുത്തിയിരുന്നു. അസ്വാഭാവിക മരണം അടക്കമുള്ള 9 കേസുകളില്‍ പ്രതിയാണെന്ന റിപ്പോര്‍ട്ട് പത്തനംതിട്ട കോടതിയില്‍ നല്‍കിയത്. ഇതുകൂടാതെ ഫേസ്ബുക്കിലൂടെ ഡിവൈ.എസ്.പിയെ ഭീഷണിപ്പെടുത്തിയെന്ന് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേന്ദ്രന് കോടതിയുടെ സമന്‍സ് ലഭിച്ചിരുന്നില്ല.
സമന്‍സ് ലഭിച്ചിട്ടും ഹാജരായില്ലെന്ന് വരുത്തിതീര്‍ക്കാന്‍ പൊലീസ് തന്റെ വ്യാജ ഒപ്പിട്ടെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നു. 2016ല്‍ കോഴിക്കോട് നഗരത്തില്‍ പ്രകടനം നടത്തിയതിനെടുത്ത കേസും ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ സുരേന്ദ്രന്‍ പങ്കെടുത്തിട്ടില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്. അതെ സമയം അബദ്ധം മനസ്സിലായ പോലീസ് ഇപ്പോൾ പറയുന്നത് കേസ് നമ്പരും വര്‍ഷവും ഫോണിലൂടെ കേട്ടെഴുതിയതിലെ പിഴവാണു സംഭവിച്ചതെന്നാണ്.
Post Your Comments