ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിൻ എഫ് സിയുമായുള്ള കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിച്ചത് ഗോൾരഹിത സമനിലയിൽ. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് നേടുന്നത്. രണ്ടാം പകുതിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മെച്ചപ്പെട്ട പ്രകടനം കാഴ്ച് വെക്കാനായത്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിന്റെ പ്രകടനവും നിർണായകമായി.
ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി എട്ട് പോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന് എഫ് സി ആകട്ടെ അഞ്ച് പോയിന്റ് മാത്രമായി പട്ടികയിൽ എട്ടാം സ്ഥാനത്തുമാണ്. പ്ലേ ഓഫ് സാധ്യതകള്‍ അവശേഷിക്കുന്നുണ്ടെങ്കിലും മഞ്ഞപ്പടയ്ക്ക് ഇനിയുള്ള മത്സരങ്ങൾ കഠിനമാണ്. ഡിസംബര്‍ നാലിന് കൊച്ചിയില്‍ ജംഷഡ്പുര്‍ എഫ്‌സിയുമായിട്ടാണ് കൊമ്പന്മാർ ഇനി ഏറ്റുമുട്ടുക.
Post Your Comments