തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടു നിപാ ജാഗ്രത നിര്‍ദ്ദേശം. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. മുന്നറിയിപ്പില്‍ സൂചിപ്പിച്ചിരിക്കുന്ന സമയത്ത് പൊതുജനങ്ങള്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് പറയുന്നുണ്ട്. നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷമേ ഇത് കഴിക്കാവൂയെന്ന് മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
അതേസമയം തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ ജാഗ്രത വേണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ചുമ ഉള്‍പ്പടെയുള്ള നിപ ലക്ഷണങ്ങളുമായി വരുന്നവരെ പരിശോധിക്കാന്‍ പ്രത്യേക മേഖലകള്‍ തന്നെ ആശുപത്രിയില്‍ സജ്ജമാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കേരളത്തെ നടുക്കി കോഴിക്കോട് നിപ പടര്‍ന്നത്. 18 ഓളം പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments