കണ്ണൂര്‍: പ്രളയ ദുരന്തത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രവാസി ഗണിത ശാസ്ത്രജ്ഞന്‍ ഡോ.ജോര്‍ജ് തോമസ് നടത്തുന്ന മാരത്തണ്‍ കണ്ണൂരിലെത്തി. കാനഡയിലും അമേരിക്കയിലുമായി പ്രവാസ ജീവിതം നയിക്കുന്ന ഡോ. ജോര്‍ജ് തോമസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് നടത്തുന്ന മാരത്തണിന്റെ ഭാഗമായാണ് അദ്ദേഹം കണ്ണൂരിലെത്തിയത്. തിരുവനന്തപുരത്ത് നിന്ന് 7ന് ആരംഭിച്ച മാരത്തണ്‍ അടുത്ത 6 ദിവസം കൊണ്ട് കാസര്‍കോട് എത്തും വിധത്തില്‍ ദിവസം മൂന്നരമണിക്കൂര്‍ ആണ് ഓട്ടം. 50 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന വ്യക്തിയാണെങ്കിലും ജന്‍മനാടിന്റെ വേദനയില്‍ പങ്കുചേരണമെന്ന ചിന്തയുണ്ടായി.
ഇതേത്തുടര്‍ന്നാണ് പ്രവാസികള്‍ക്ക് പ്രചോദനമാവാന്‍ മാരത്തണ്‍ നടത്താന്‍ തീരുമാനിച്ചതെന്ന് ജോര്‍ജ് തോമസ് പറയുന്നു. അടൂര്‍ സ്വദേശിയായ ഇദ്ദേഹം ഇതുവരെ ഒട്ടേറെ തവണ മാരത്തണ്‍ നടത്തിയിട്ടുണ്ട്. രാവിലെ ഓട്ടവും ഉച്ചയ്ക്കു ശേഷം സ്‌കൂളുകളിലും കോളജുകളിലും ഗണിതശാസ്ത്ര ക്ലാസുകള്‍ എടുത്താണ് ഇദ്ദേഹത്തിന്റെ യാത്ര. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സഹായം നല്‍കാത്ത പ്രവാസികള്‍ക്ക് അത് നല്‍കാനും നേരത്തേ നല്‍കിയവര്‍ കൂടുതല്‍ സംഭാവന ചെയ്യാനുമുള്ള പ്രചോദനമെന്ന രീതിയിലാണ് തന്റെ ഓട്ടമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments