ഇടുക്കി : സംസ്ഥാനത്ത് ധാരാളം ഇ-ടോയിലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന മൂന്നാറില്‍ സ്ഥിതിയാണ് ഏറ്റവും പരിതാപകരം.ഉപയോഗരഹിതമായി നിരവധി ടോയ്‌ലറ്റുകള്‍ പഴയ മൂന്നാറിലെ ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌പോര്‍ട്‌സ് ട്രെയിനിംഗ് സെന്ററില്‍ വെറുതെ കിടക്കുന്നത്.
കുറിഞ്ഞി സീസണില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഉപയോഗിക്കുവാനായി എത്തിച്ച ടോയ്‌ലറ്റുകളാണ് സീസണ്‍ കഴിഞ്ഞപ്പോള്‍ ഉപയോഗിക്കാതെ നശിക്കുന്നത്. മൂന്നാര്‍ ടൗണില്‍ മാര്‍ക്കറ്റിന്റെ പ്രവേശന ഭാഗത്തുള്ള ഒരു ടോയ്‌ലറ്റ് മാത്രമാണ് പൊതുജനങ്ങളും സഞ്ചാരികളും ഉപയോഗിച്ചു വരുന്നത്.
തദ്ദേശഭരണകൂടത്തിന്റെ കീഴില്‍ മറ്റ് രണ്ടു ടോയ്‌ലറ്റുകള്‍ കൂടിയുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ഇത് പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. പെരിയവാര പാലത്തിന് സമീപമുള്ള ഒരു ടോയ്‌ലറ്റിന്റെ പണി പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായെങ്കിലും വെള്ളമെത്തിക്കാനാകാത്തതിനെ തുടര്‍ന്ന് ഇതുവരെയും തുറക്കാനായില്ല. ഇത്തരത്തിൽ അധികൃതരുടെ അനാസ്ഥമൂലം കേരളത്തിലെ പലയിടങ്ങളിലും നിരവധി ഇ-ടോയിലറ്റുകള്‍ അനാഥമായി കിടക്കുകയാണ്.
Post Your Comments