ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ പരിഹസിച്ച് നടന് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്രയധികം വാറന്ുകളുണ്ടായിട്ടും പൊതുജനമധ്യത്തില്‍ നിന്നും ”ഒളിച്ചു കഴിയുകയായിരുന്ന” കെ.സുരേന്ദ്രനെ കേരളാ പോലീസ് വളരെ പെട്ടെന്നാണ് പിടികൂടിയതെന്ന് പോസ്റ്റില്‍ പറയുന്നു.
ഒന്നിന് പുറകെ ഒന്നായി ഓരോരോ വാറന്റുകള്‍ കാണിച്ച് പോലീസ് സുരേന്ദ്രനെ ജയിലിലടച്ചെന്നും ഇത് പോലെ ജേക്കബ് തോമസിനെയും ടി.പി.സെന്‍ കുമാറിനെയും അകത്തിട്ടാല്‍ അത് ആഭ്യന്തര വകുപ്പിന് ഒരു പൊന്‍തൂവലാകുമെന്നും ജോയ് മാത്യു പരിഹസിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഒരു കാര്യത്തിൽ പിണറായി വിജയന്റെ പോലീസിനെ അഭിനന്ദിച്ചേ മതിയാകൂ. ഇത്രയധികം വാറന്റുകൾ നിലവിലുണ്ടായിട്ടും പൊതുജനമധ്യത്തിൽ നിന്നും “ഒളിച്ചു കഴിയുകയായിരുന്ന” കെ സുരേന്ദ്രനെ എത്ര പെട്ടെന്നാണ് കേരളാപോലീസ് പിടികൂടിയതും ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ ഓരോരോ വാറന്റ് പൊതിക്കെട്ടുകൾ പുറത്തെടുത്തു കാണിച്ചു ജയിലിലടച്ചതും.ഇനി ആ ജേക്കബ് തോമസിനെയും ടി പി സെൻ കുമാറിനെയും കൂടി അകത്താക്കിയാൽ അത് ആഭ്യന്തര വകുപ്പിന് ഒരു പൊൻതൂവൽ ആകുമെന്ന കാര്യത്തിൽ
ഒരു സംശയവും വേണ്ട. അത് സാധിക്കില്ലേ സാർ?
Post Your Comments