തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞയുമായി ബന്ധപ്പെട്ട ഉത്തരവിറക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനത്തിന്റെ ഇടപെടൽ ഉണ്ടാകാറില്ലെന്നും ഏതെങ്കിലും സ്ഥലത്തു ക്രമസമാധാന പ്രശ്നം റിപ്പോര്‍ട്ട് ചെയ്താല്‍ 10 മിനിറ്റിനുള്ളില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments