തെക്കേ ഇന്ത്യയിലെ ഒരു ഭക്ഷണവിഭവമാണ് തൈര് സാദം. ഇത് സാധാരണരീതിയില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒരു വിഭവമാണ്. വേവിച്ച അരിയില്‍ തൈര് ചേര്‍ത്താണ് ഇത് എളുപ്പത്തില്‍ തയ്യാറാക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തൈര്സാദം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ചോറ്- നന്നായി വെന്തത് 4 വലിയ കപ്പ് (നല്ലത് പോലെ ഉടച്ചത്)
കാച്ചിയ പാല്- അര ലിറ്റര്‍
തൈര്- കാല് കപ്പ്
വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
കടുക്- ഒരു സ്പൂണ്‍
ഇഞ്ചി- അര സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
പച്ചമുളക്- രണ്ടെണ്ണം
കറിവേപ്പില- ഒരു ഇതള്‍
തയ്യാറാക്കുന്ന വിധം
വെന്ത ചോറിലേക്ക് ഒരു കവര്‍ കാച്ചിയ പാല് ചൂടോടെ ഒഴിക്കുക. കാല് കപ്പ് തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കുക. വെളിച്ചെണ്ണ ചൂടാക്കി അതില്‍ കടുക്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ മൂപ്പിച്ച് ഇതിലേക്ക് ചേര്‍ക്കുക. തൈര് സെറ്റായിക്കിട്ടാന് അരമണിക്കൂര്‍ അനക്കാതെ വയ്ക്കുക. പിന്നീട് ഉപയോഗിക്കാം. തൈര് സാദം റെഡി
Post Your Comments