തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി ബാങ്കിങ് സേവനം ലഭ്യമാക്കാനുളള നടപടികള്‍ ആരംഭിച്ചു. ഈ പദ്ധതി നടപ്പാകുന്നതോടെ റേഷന്‍ കട ഉടമകള്‍ക്ക് കമ്മീഷന് പുറമേ ബാങ്കിങ് ഇടപാടുകള്‍ക്ക് അനുസരിച്ചുളള ഇന്‍സെന്റീവും ലഭിക്കും. ഇതിനായി ലീഡ് ബാങ്ക് ഉദ്യോഗസ്ഥരുമായി ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ പ്രാഥമിക ചര്‍ച്ച നടത്തി. ബാങ്കിങ് സേവനങ്ങള്‍ക്കൊപ്പം കേരള ലോട്ടറിയുടെ ഏജന്‍സിയും റേഷന്‍കടകള്‍ക്ക് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.
പദ്ധതി നടപ്പാക്കുന്നതിനായി ബാങ്കുകളില്‍ നിന്ന് താത്പര്യപത്രവും ക്ഷണിച്ചു. പൊതുജനങ്ങള്‍ക്ക് പെട്ടെന്ന മനസിലാകുന്നവിധത്തില്‍ വിലവിവരപ്പട്ടിക സ്ഥാപിക്കണം. ഇതിനും ഏകീകൃത മാതൃകയുണ്ട്. എല്ലാ കടകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. സ്പ്ലൈകോ മുഖേന വില്‍ക്കുന്ന സബ്സിഡി ഇതരസാധനങ്ങള്‍ റേഷന്‍ കടകളിലുടെ വിതരണം ചെയ്യാനുളള നടപടിയും പരിഗണനയിലാണ്. എല്ലാ കടകള്‍ക്ക് മുമ്പിലും ഒരേ മാതൃകയിലും വലിപ്പത്തിലുമുളള ബോര്‍ഡ് സ്ഥാപിക്കും. വാതിലുകള്‍ക്കും ഷട്ടറുകള്‍ക്കും ഒരേ നിറം നല്‍കണം.
Post Your Comments