Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

പ്രളയദുരന്തത്തിൽ രക്ഷകരായ നാവിക ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം

സിംഗപ്പൂർ : കേരളം നേരിട്ട പ്രളയദുരന്തത്തിൽ രക്ഷകരായ നാവിക ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം. നാവികസേനാ സംഘത്തിലെ തലവൻ കമാൻഡർ വിജയ് വർമ, ക്യാപ്റ്റൻ പി. രാജ്കുമാർ എന്നിവർക്കാണ് ‘ഏഷ്യൻ ഓഫ് ദ ഇയർ’ പുരസ്കാരം ലഭിച്ചത്.

മഹാപ്രളയത്തിനിടെ ഓഗസ്റ്റ് 17-നാണ് ആലുവ സ്വദേശി സാജിത എന്ന ഗർഭിണിയെ നാവിക സേന രക്ഷിക്കുകയും മണിക്കൂറുകൾക്കുള്ളിൽ വെല്ലിങ്ടൺ ഐലൻഡിലെ സഞ്ജീവനി ആശുപത്രിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തത്. ഇവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച മലയാളി കമാൻഡർ വിജയ് വർമയെ (42) അന്ന് കേരളം ഏറെ പ്രകീർത്തിച്ചിരുന്നു. 32 പേരെയാണ് അദ്ദേഹം അന്ന്‌ രക്ഷപ്പെടുത്തിയത്. കോഴിക്കോട് കോട്ടൂളി എൻ.ആർ.ആർ. വർമയുടെയും അമ്മിണി വർമയുടെയും മകനാണ് വിജയ് വർമ. ഭാര്യ ധന്യ വർമ മാധ്യമപ്രവർത്തകയാണ്. മൂന്നുമക്കളുണ്ട്.

കൊച്ചിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയ ക്യാപ്റ്റൻ പി. രാജ്കുമാർ (54) മരത്തിന്റെ മുകളിലും മേൽക്കൂരകളിലും കയറിനിന്ന 26 പേരുടെ ജീവനാണ് രക്ഷപ്പെടുത്തിയത്. സാഹസികരും അത്യാവശ്യഘട്ടങ്ങളിൽ ഉത്തവാദിത്വത്തോടെ പെരുമാറുകയും ചെയ്തവരെയാണ് ഇത്തവണ തിരഞ്ഞെടുത്തതെന്ന് പുരസ്കാരം നൽകുന്ന ദ സ്ട്രെയ്റ്റ്സ് ടൈംസ് ഡെയ്‌ലി വാർത്താക്കുറിപ്പിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button