അബുദാബി:സമൂഹമാധ്യമം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. സമൂഹമാധ്യമങ്ങളിൽ കുടുംബാംഗങ്ങളുടെ ഫോട്ടോയോ വിഡിയോ ചിത്രങ്ങളോ പോസ്റ്റ് ചെയ്യരുതെന്നും ക്രിമിനലുകൾ ചിത്രങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് ക്രിമിനൽ വിഭാഗം ഡയറക്ടർ കേണൽ ഒമ്രാൻ അഹമ്മദ് അൽ മസ്റൂയി പറഞ്ഞു. ചിത്രങ്ങൾക്കു പുറമെ സ്വകാര്യ സന്ദേശങ്ങളും ദുരുപയോഗം ചെയ്തു ഭീഷണിയിലൂടെ പണം തട്ടാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസിനെ വിവരം അറിയിക്കണം. ഷ്ടപ്പെട്ട സമൂഹമാധ്യമ അക്കൗണ്ട് വീണ്ടെടുക്കാൻ പൊലീസിനെയോ സോഷ്യൽമീഡിയ കമ്പനികളെയോ ബന്ധപ്പെടുന്നതാണ് നല്ലതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇ–ക്രൈമുമായി ബന്ധപ്പെട്ട് അബുദാബി പൊലീസ് ‘ബി കെയർഫുൾ’ എന്ന പേരിൽ ഒരു ബോധവൽക്കരണ ക്യാംപെയിൻ സംഘടിപ്പിക്കുന്നുണ്ട്.
Post Your Comments