KeralaLatest News

ഈ അഞ്ചു ട്രെയിനുകള്‍ ഇനി ഈ സ്‌റ്റോപ്പില്‍ നിര്‍ത്തില്ല; പുതിയ തീരുമാനത്തില്‍ വലയുന്നത് സാധാരണ യാത്രക്കാര്‍

പാലക്കാട്: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, അഞ്ച് ദീര്‍ഘദൂര തീവണ്ടികളുടെ ഷൊര്‍ണൂരിലെ സ്റ്റോപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനം. ഷൊര്‍ണൂര്‍ സ്റ്റോപ്പ് ഒഴിവാക്കിയതിനുപകരം ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസിനുമാത്രം വടക്കാഞ്ചേരിയിലും ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 2019 ഏപ്രില്‍ ഒന്നുമുതലാണ് ഇത് നടപ്പാകുക.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന അഞ്ച് ദീര്‍ഘദൂര തീവണ്ടികളുടെ ഷൊര്‍ണൂരിലെ സ്റ്റോപ്പ് റെയില്‍വേ നിര്‍ത്തലാക്കുന്ന ഉത്തരവ് തിങ്കളാഴ്ച ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ട്രാന്‍സ്പോര്‍ട്ടേഷന്‍ ബ്രാഞ്ച് പുറത്തിറക്കി.ഷൊര്‍ണൂരില്‍ നിര്‍ത്തുമ്പോള്‍ ഈ വണ്ടികളുടെ എന്‍ജിന്‍ മാറ്റി ഘടിപ്പിക്കണമെന്നതിനാല്‍ അരമണിക്കൂര്‍ നഷ്ടമാകുന്നുവെന്നാണ് റെയില്‍വേ നടപടിക്ക് കാരണമായി പറയുന്നത്.

ഷൊര്‍ണൂരില്‍ സ്റ്റോപ്പ് നിര്‍ത്തുന്ന വണ്ടികള്‍ ചുവവടെ

* തിരുവനന്തപുരം-ഗോരഖ്പുര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്സ്പ്രസ് (12511/12512)

* തിരുവനന്തപുരം-കോര്‍ബ-തിരുവനന്തപുരം എക്സ്പ്രസ് (22647/22648)

* ആഴ്ചതോറുമുള്ള എറണാകുളം-ബറൗണി-എറണാകുളം എക്സ്പ്രസ് (12521/12522)

* ആഴ്ചതോറുമുള്ള തിരുവനന്തപുരം-ഇന്‍ഡോര്‍- തിരുവനന്തപുരം അഹല്യാനഗരി എക്സ്പ്രസ് (22647/22648)

* ദിവസംതോറുമുള്ള ആലപ്പുഴ-ധന്‍ബാദ്-ടാറ്റനഗര്‍-ആലപ്പുഴ എക്സ്പ്രസ് (13351/13352)

shortlink

Related Articles

Post Your Comments

Related Articles


Back to top button