ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാത്ത അതിഥിയായി കടന്നെത്തുന്ന പഴയ മെസേജുകളാണ് ഫേസ്ബുക്കിന് ഇപ്പം തലവേദന സൃഷ്ടിക്കുന്നത്. തങ്ങളുടെ ഭൂതകാലത്തിലെ കയ്പേറിയ അനുഭവങ്ങളുടെ ബാക്കി പത്രമായ സന്ദേശങ്ങളെ മായിച്ചു കളഞ്ഞിരുന്നു എങ്കിലും അവ പൊന്തി വന്നതോടെ പ്രതിഷേധവുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി. അതോടെ ഫേസ്ബുക്കിന് പ്രതികരിക്കുകയല്ലാതെ മറ്റ് വഴികള്‍ ഒന്നും തന്നെയില്ലാതെയായി.
ഇത്തരം പഴയ സന്ദേശങ്ങള്‍ പെട്ടെന്ന് പൊങ്ങി വരാന്‍ കാരണം ചില സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളുടെ ഭാഗമായി സംഭവിച്ച പിഴവാണ് എന്നാണ് ഫേസ്ബുക്ക് പ്രതികരിക്കുന്നത്. ഒട്ടേറെ പേരുടെ ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ സന്ദര്‍ഭങ്ങളിലെ സന്ദേശങ്ങളാണ് അവിചാരിതമായി വീണ്ടും പ്രത്യക്ഷപ്പെട്ടത്. അതില്‍ ഒരു വ്യക്തി തന്റെ ജീവിത പങ്കാളിയെ നഷ്ടപ്പെട്ട ദിവസത്തെ സന്ദേശങ്ങള്‍ ലഭിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ തന്നെ തുറന്നു പറഞ്ഞിരുന്നു.
താമസിക്കാതെ നിരവധി ഉപയോക്താക്കള്‍ സമാന പരാതിയുമായി എത്തി. തുടര്‍ന്ന് ഫേസ്ബുക്ക് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കുകയായിരുന്നു. ‘പഴയ സന്ദേശങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നുവെന്ന പരാതി ലഭിച്ചിരുന്നു. ചില സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളുടെ ഭാഗമായി സംഭവിച്ച പിഴവാണ് ഇതിന് പിന്നില്‍. ആ പ്രശ്നം പൂര്‍ണ്ണമായും പരിഹരിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു’. ഇതായിരുന്നു ഫേസ്ബുക്കിന്റെ പ്രതികരണം.
Post Your Comments