മുംബൈ : മൂന്നാം ദിവസവും കുതിപ്പ് തുടർന്ന് ഓഹരിവിപണി. സെന്‍സെക്‌സ് 204 പോയിന്റ് ഉയർന്ന് 35716 ലും നിഫ്റ്റി 43 പോയിന്റ് ഉയര്‍ന്ന് 10750ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1009 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്‍തപ്പോൾ,1599 ഓഹരികള്‍ നഷ്ടത്തിലേക്ക് വഴുതിവീണു.
ടിസിഎസ്, ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐഒസി, ഒഎന്‍ജിസി, എല്‍ആന്റ്ടി, ഹിന്‍ഡാല്‍കോ, എസ്ബിഐ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments